പരിക്ക് കാരണം അയ്യർക്ക് ന്യൂസിലൻഡിനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയും ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (NCA) അദ്ദേഹം പുനരധിവാസ പരിശീലനം പൂർത്തിയാക്കിയിരുന്നു.
IPL 2022 മെഗാ ലേലത്തിൽ KKR ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അയ്യരുടെ ക്യാപ്റ്റൻസിയിൽ KKRന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, ബാറ്റിംഗിൽ അദ്ദേഹം മികച്ച കളി പുറത്തെടുത്തു.
IPL മത്സരങ്ങൾ മാർച്ച് 31-ന് ആരംഭിക്കും. ഈ ടൂർണമെൻ്റ് മെയ് മാസത്തിൻ്റെ അവസാനം വരെ നീണ്ടുനിൽക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും.
ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്ക് IPL-ഉം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലും നഷ്ട്ടമായേക്കും. പുറം വേദനയെ തുടർന്ന് ശ്രേയസിന് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റും ഏകദിന പരമ്പരയും കളിക്കാൻ കഴിഞ്ഞിരുന്നില്ല.