സൽമാൻ്റെ മോശം സ്വഭാവങ്ങളെല്ലാം താൻ ക്ഷമിച്ചിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. 'സൽമാൻ്റെ മദ്യപാനം, ശാരീരിക ഉപദ്രവം, അപമാനിക്കൽ എന്നിവ സഹിക്കവയ്യാതെ വന്നു,' എന്നും അവർ കൂട്ടിച്ചേർത്തു.
ടൈംസ് നൗ റിപ്പോർട്ടുകൾ പ്രകാരം, സൽമാനുമായുള്ള വേർപിരിയലിന് ശേഷം ഐശ്വര്യ റായ് പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. സൽമാൻ ഖാൻ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തു എന്ന് ഐശ്വര്യ പറയുകയുണ്ടായി.
1990-കളുടെ അവസാനത്തിലാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും പരസ്പരം അടുത്തത്. "ഹം ദിൽ ദേ ചുകേ സനം" എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചത്. സിനിമയിൽ അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
സൽമാനെതിരെ തുറന്നടിച്ച് ഐശ്വര്യ റായ്; മദ്യപാനവും ശാരീരിക പീഡനവും കാരണം താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു എന്ന് വെളിപ്പെടുത്തൽ.