കുറിപ്പിൽ ഷീസാൻ തുനിഷയെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ഒരു മാലാഖയെന്നും അതിമനോഹരമായ കണ്ണുകളുള്ളവളെന്നും അതുല്യമായ കഴിവുകളുള്ളവളെന്നും വിശേഷിപ്പിച്ചു. മാത്രമല്ല, തുനിഷയ്ക്ക് ധാരാളം വിഷമതകൾ ഉണ്ടായിരുന്നെന്നും എന്നാൽ അവൾ ആരോടും ഒന്നും പറഞ്ഞില്ലെന്നും ഒരു
പുതിയ പോസ്റ്റിലൂടെ തുനിഷയെ എത്രത്തോളം ഓർക്കുന്നുണ്ടെന്ന് ഷീസാൻ പറയാൻ ശ്രമിക്കുന്നു. പങ്കുവെച്ച വീഡിയോയിൽ തുനിഷയും ഷീസാനും 'അലി ബാബ: ദാസ്താൻ-ഇ-കാബൂൾ' എന്ന സിനിമയുടെ സെറ്റിൽ ഒരുമിച്ച് സന്തോഷത്തോടെ സമയം ചെലവഴിക്കുന്നത് കാണാം.
തുനിഷയുടെ മുൻ കാമുകനും കൊലപാതകക്കേസിൽ പ്രതിയുമായ ഷീസാൻ ഖാൻ ഏപ്രിൽ 2 ഞായറാഴ്ച അവളെ ഓർമ്മിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഷീസാൻ തുനിഷയുമായി ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു. കൂടാതെ,
മരണത്തിൻ്റെ 99-ാം ദിനത്തിനു ശേഷം ഹൃദയസ്പർശിയായ കവിത പങ്കുവെച്ച് ഷീസാൻ ഖാൻ. "ഇപ്പോൾ നമ്മുക്കിടയിൽ നൂറ്റാണ്ടുകളുടെ ഏകാന്തതയുണ്ട്" എന്ന് അദ്ദേഹം കുറിച്ചു.