കുറച്ചു മാസങ്ങൾക്കു മുൻപ് ഡൽഹിയിൽ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറിനെ സന്ദർശിച്ച് ലഹൗളിൽ സാഹസിക വിനോദങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി എം.എൽ.എ രവി താക്കൂർ പറഞ്ഞു.
സിസ്സുവിൽ ഹെലിപ്പാഡ് ഉള്ളതിനാൽ കളിക്കാർക്ക് ഹെലികോപ്റ്ററിൽ ഇവിടെയെത്താൻ എളുപ്പമാണെന്ന് എം.എൽ.എ. പറഞ്ഞു. എന്നാൽ 6 മാസത്തോളം മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു വെല്ലുവിളിയാണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം എന്ന റെക്കോർഡ് നിലവിൽ ഹിമാചലിലെ ചയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേരിലാണെന്ന് അദ്ദേഹം പറഞ്ഞു. 1891-ൽ, പട്ടിയാലയിലെ മഹാരാജാ ഭൂപീന്ദർ സിംഗ് 7500 അടി ഉയരത്തിലാണ് ഇത് നിർമ്മിച്ചത്.
ക്രിക്കറ്റിന്റെ ആവേശവും ക്രിക്കറ്റ് പ്രേമികളുടെ അഭിനിവേശവും താമസിയാതെ മൈതാനങ്ങളിൽ നിന്ന് ഉയർന്ന് മലനിരകളിലേക്ക് വ്യാപിക്കും. മഞ്ഞുമൂടിയ താഴ്‌വരകൾക്കിടയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.