ഡൽഹി ക്യാപിറ്റൽസ് ഡേവിഡ് വാർണറെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഐപിഎൽ 2023-ൽ അദ്ദേഹം ടീമിനെ നയിക്കും. അതേസമയം, ഓൾറൗണ്ടർ അക്ഷർ പട്ടേൽ ടീമിന്റെ ഉപനായകനായിരിക്കും.
പരിക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കുന്ന ഋഷഭ് പന്തിന്റെ അഭാവം നികത്താനാവില്ലെന്നും അദ്ദേഹത്തിന്റേതുപോലെയുള്ള ഒരു സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു കളിക്കാരൻ നിലവിലില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച്, ഐ.പി.എല്ലിലെ ഏതൊരു മത്സരത്തിലും കളിക്കുന്ന ഇരു ടീമുകൾക്കും മത്സരത്തിനിടയിൽ ഏതെങ്കിലും ഒരു കളിക്കാരനെ മാറ്റി പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാൻ സാധിക്കും.
ഈ നിയമം ഓൾറൗണ്ടർമാരുടെ റോൾ കുറയ്ക്കും.