ഭോജ്പുരിയും ഹിന്ദിയെപ്പോലെ തന്നെ ഒരു ഇൻഡോ-ആര്യൻ ഭാഷയാണ്. ഭോജ്പുരിക്കും ഹിന്ദിക്കും നിരവധി വാക്കുകൾ സമാനമാണ്. പ്രധാനമായും ഇതിലുള്ള വ്യത്യാസം ഉച്ചാരണത്തിലാണ്. അതിനാൽ ഹിന്ദി സംസാരിക്കുന്ന ആളുകൾക്ക് ഭോജ്പുരി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.
രവി കിഷൻ ഭോജ്പുരി സിനിമയുടെ മുഖമാണ്. അദ്ദേഹത്തെ ഭാരതത്തിലെ ഒട്ടുമിക്ക ആളുകളും പിന്തുടരുന്നു. ഹിന്ദി സംസാരിക്കുന്ന പല ആളുകൾക്കും അദ്ദേഹത്തെ അറിയാം. അതുകൊണ്ട് തന്നെ രവി കിഷനെ പോലുള്ള ഒരു സിനിമാ താരത്തിൻ്റെ വായിൽ നിന്ന് ക്രിക്കറ്റ് കമൻ്ററി കേൾക്കാൻ ആളുകൾ
ഈ സീസണിലെ ഒ.ടി.ടി. സംപ്രേഷണാവകാശം ജിയോ സിനിമയ്ക്കാണ്. 12 ഇന്ത്യൻ ഭാഷകളിൽ കമന്ററി ലഭ്യമാണ്, അതിൽ ഭോജ്പുരിയും ഉൾപ്പെടുന്നു. ഭോജ്പുരി കമന്ററിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ വലിയ ആവേശത്തിലാണ്.
അഭിനേതാക്കളും ഗായകരുമടങ്ങുന്ന പാനൽ, രവി കിഷൻ ആരാധകരെ ഇളക്കിമറിക്കുന്നു.