ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു, ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് 2023-ന് ഇനി ആറ് മാസങ്ങൾ ബാക്കിയുണ്ട്, പക്ഷേ ആവേശം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സ്വന്തം നാട്ടിൽ ഒരു ലോകകപ്പ് കളിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്, ഒരു ക്
ഈ ലോഗോ ക്രിക്കറ്റ് ലോകകപ്പിനെ 'നവരസ'മായി ചിത്രീകരിക്കുന്നു. സന്തോഷം, ശക്തി, ദുഃഖം, ആദരവ്, അഭിമാനം, ധീരത, മഹത്വം, അത്ഭുതം, വികാരം എന്നിങ്ങനെ ഏകദിന ലോകകപ്പിൽ കാണുന്ന വികാരങ്ങളെ നവരസത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഏകദിന ലോകകപ്പ് 2023-ൻ്റെ ലോഗോയുടെ ചിത്രം പങ്കുവെച്ചു. 2011 ഏപ്രിൽ 2-ന് എം.എസ്. ധോണി വിജയ സിക്സർ അടിച്ച് 28 വർഷത്തിനു ശേഷം ടീം ഇന്ത്യക്ക് ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്തു.
2011-ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് 12 വർഷം പൂർത്തിയാകുന്ന വേളയിൽ ഐസിസി ലോഗോ പ്രകാശനം ചെയ്തു.