മാരുതി സുസുക്കി ഇന്ത്യ (MSI) 2023 ഫെബ്രുവരിയിൽ ഡീലർമാർക്ക് 1,02,565 വാഹനങ്ങൾ വിതരണം ചെയ്തു. ഇത് 2022 ഫെബ്രുവരിയിലെ 99,398 വാഹനങ്ങളെ അപേക്ഷിച്ച് 3 ശതമാനം കൂടുതലാണ്.
കമ്പനി 6 ദിവസം മുൻപ് അവരുടെ ഏറ്റവും പ്രചാരമുള്ള SUV-യായ ബ്രെസ്സയുടെ CNG (Brezza S-CNG) പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റുമായി വരുന്ന രാജ്യത്തെ ആദ്യത്തെ സബ്-കോംപാക്റ്റ് SUV ആണിത് എന്ന് കമ്പനി അവകാശപ്പെടുന്നു.
ടാറ്റ മോട്ടോഴ്സ് ബുധനാഴ്ച എല്ലാ കൊമേർഷ്യൽ വാഹനങ്ങളുടെയും വില 5% വരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പുതുക്കിയ വിലകൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. BS6 ഫേസ്-2 എമിഷൻ മാനദണ്ഡങ്ങളിലെ മാറ്റങ്ങളും വർധിച്ചുവരുന്ന ഉൽപ്പാദന ചിലവുമാണ് വില വർധനവിന് പിന്നിലെ
രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വില വർദ്ധിപ്പിക്കുന്നത്. ജനുവരിയിൽ 1.1% വില വർദ്ധിപ്പിച്ചിരുന്നു.