ഭൂട്ടാന്റെ ഓർഡർ ഓഫ് ദി ഡ്രുക്ക്ഗ്യൽപോ (2021)

2021-ൽ, ഭൂട്ടാൻ പ്രധാനമന്ത്രി മോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രുക്ക്ഗ്യൽപോ നൽകി ആദരിച്ചു.

പലാവ് എബക്കല്‍ അവാര്‍ഡ് (2023)

2023-ല്‍ പലാവ് പ്രധാനമന്ത്രി മോദിക്ക് എബക്കല്‍ അവാര്‍ഡ് നല്‍കി. അദ്ദേഹത്തിന്റെ ലോക നേതൃത്വത്തെ അംഗീകരിക്കുന്നതാണ് ഈ അവാര്‍ഡ്.

അമേരിക്കയുടെ ലീജിയൻ ഓഫ് മെറിറ്റ് അവാർഡ് (2020)

2020-ൽ, അമേരിക്കൻ ഐക്യനാടുകളുടെ സൈന്യം പ്രധാനമന്ത്രി മോദിയെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിഡ് ഫോഴ്സസ് അവാർഡായ ലീജിയൻ ഓഫ് മെറിറ്റിനു അർഹനാക്കി.

റഷ്യയുടെ സെന്റ് ആൻഡ്രൂസ് ഓർഡർ (2019)

പ്രധാനമന്ത്രി മോദിക്ക് റഷ്യ അവരുടെ ഏറ്റവും ഉന്നതമായ ബഹുമതിയായ സെന്റ് ആൻഡ്രൂസ് ദി അപ്പോസ്തലിന്റെ ഓർഡർ നൽകി ആദരിച്ചു.

ബഹ്‌റൈന്റെ രാജാവ് ഹമദ് ഓർഡർ ഓഫ് ദി റെനൈസാൻസ് (2019)

2019-ൽ ബഹ്‌റൈൻ പ്രധാനമന്ത്രി മോദിയെ കിംഗ് ഹമദ് ഓർഡർ ഓഫ് ദി റെനൈസാൻസ് പുരസ്കാരം നൽകി ആദരിച്ചു.

മാലദ്വീപിന്റെ നിശാൻ ഇജ്ജുദ്ദീൻ (2019)

2019-ൽ മാലദ്വീപ് പ്രധാനമന്ത്രി മോദിക്ക് നിശാൻ ഇജ്ജുദ്ദീൻ ബഹുമതി നൽകി, ഇത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കി.

യുഎഇയുടെ ഖലീഫ അവാർഡ് (2019)

2019-ൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രധാനമന്ത്രി മോദിയെ ഖലീഫ അവാർഡ് നൽകി ആദരിച്ചു.

സൗദി അറേബ്യയുടെ പരമോന്നത പൗര ബഹുമതി (2016)

2016-ൽ സൗദി അറേബ്യ പ്രധാനമന്ത്രി മോദിയെ കിംഗ് അബ്ദുൽ അസീസ് സാഷ് ബഹുമതി നൽകി ആദരിച്ചു.

പാലസ്തീൻ ഗ്രാൻഡ് കോളർ (2018)

ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനിടയിൽ, പാലസ്തീൻ പ്രധാനമന്ത്രി മോദിയെ പാലസ്തീൻ രാജ്യത്തിന്റെ ഗ്രാൻഡ് കോളർ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീൻ പുരസ്കാരം നൽകി ആദരിച്ചു.

അഫ്ഗാനിസ്ഥാന്റെ പരമോന്നത പൗര ബഹുമതി (2016)

2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത പൗര ബഹുമതിയായ അമീർ അമാനുല്ലാ ഖാൻ പുരസ്കാരം ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡുകൾ

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇരുപത് രാജ്യങ്ങളിൽ നിന്ന് സമുഖമായി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Next Story