ജനുവരിയിലെ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ അടഞ്ഞതിനു ശേഷം, അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
അർജന്റീന ടീമിൽ പേര് വന്നതിനെ തുടർന്ന്, അന്താരാഷ്ട്ര ഇടവേള കാരണം മെസ്സി ജന്മനാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. മെസ്സി പനാമയ്ക്കും കുറക്കാവോയ്ക്കും എതിരെ സൗഹൃദ മത്സരങ്ങൾ കളിക്കും.
വാസ്തവത്തിൽ, മെസ്സി തിങ്കളാഴ്ച രാത്രി കുടുംബത്തോടൊപ്പം അത്താഴം കഴിക്കാൻ പോയിരുന്നു. എന്നാൽ മെസ്സി സ്വന്തം നാട്ടിലുണ്ടെന്ന വാർത്ത പരന്നതോടെ, അദ്ദേഹത്തെ കാണാനായി ആളുകൾ കൂട്ടമായി എത്തിച്ചേർന്നു.
ജന്മനാടായ റോസാരിയോയിൽ മെസ്സിയെ ഒന്നു കാണാനായി വലിയ ജനക്കൂട്ടം തടിച്ചുകൂടി. അദ്ദേഹത്തെ പോലീസ് സംരക്ഷിച്ചു.