അക്തർ പറഞ്ഞതിങ്ങനെ: വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമായിരുന്നു, അതിലൊരു പുതുമയുമില്ല. ഇപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന നിലയിലുള്ള സമ്മർദ്ദവുമില്ല. അദ്ദേഹം കൂടുതൽ ശ്രദ്ധയോടെ കളിക്കുന്നു.
ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നടക്കുന്നില്ലെങ്കിൽ അത് ശ്രീലങ്കയിൽ വെച്ച് നടത്തണം. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഷോയിബ് അക്തർ പറഞ്ഞു, "ഞാൻ ഇന്ത്യയിലേക്ക് പോവുകയും വരികയും ചെയ്യാറുണ്ട്. ഞാൻ ഇവിടെ ധാരാളം ജോലി ചെയ്തിട്ടുണ്ട്, ഇപ്പോൾ എനിക്കൊരു ആധാർ കാർഡ് പോലുമുണ്ട്. ഇതിൽ കൂടുതൽ ഞാനെന്ത് പറയാനാണ്."
ഇവിടെ അത്രയധികം വന്നുപോയി, ഇപ്പോൾ ആധാർ കാർഡ് പോലുമുണ്ട്, ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഫൈനൽ ഉണ്ടാകണം.